പത്തടിപ്പാലത്ത് വാഹനാപകടം: 3 പേർക്ക് പരിക്ക്

കാറിൽ യാത്ര ചെയ്തിരുന്ന രണ്ട് കുട്ടികൾ അടക്കം മൂന്നുപേർക്ക് പരിക്കേറ്റത്.
പത്തടിപ്പാലത്ത് വാഹനാപകടം: 3 പേർക്ക് പരിക്ക്

കളമശേരി: ദേശീയപാതയിൽ പത്തടിപ്പാലം മെട്രോ സ്റ്റേഷന് സമീപം കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം. നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നു കായംകുളത്തേക്ക് പോകുകയായിരുന്ന കാറിനു പിന്നിൽ ആലപ്പുഴയ്ക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാർ എതിർ ദിശയിലേക്ക് തിരിഞ്ഞു നിന്നു. അപകടത്തിൽ കാറിൽ യാത്ര ചെയ്തിരുന്ന രണ്ട് കുട്ടികൾ അടക്കം മൂന്നുപേർക്ക് പരിക്കേറ്റു. കാർ യാത്രികരായ ഉമ നായർ (35), ആയുഷ് നായർ (10) അക്ഷത് നായർ (7)എന്നിവർക്കാണ് പരിക്കേറ്റത് പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com