
തൃശൂർ: തൃപ്രയാറിൽ ലോറി സ്കൂട്ടറുമായി കൂട്ടിയിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം.തൃപ്രയാർ ലെമെർ പബ്ലിക് സ്കൂൾ അധ്യാപിക നാസിനി (35)യാണ് മരിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ലോറി ഇടിച്ചതിനെത്തുടർന്ന് റോഡിൽ വീഴുകയായിരുന്നു. ലോറി അധ്യാപികയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ച അധ്യാപികയുടെ മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.