
തൃശൂർ: തൃശൂർ പുതുക്കാട് വാഹനങ്ങൾ കൂട്ടയിടിച്ച് അപകടം. സിഗ്നലിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് പുറകിൽ ടോറസ് ലോറി വന്നിടിച്ച് ഒരാൾക്ക് പരിക്ക്. അപകടത്തിൽ നാല് കാറുകളും രണ്ട് സ്കൂട്ടറുകളും ഒരു ടെംബോയും ടോറസുമാണ് തകർന്നത്.
പെരുമ്പാവൂരിൽ നിന്ന് പൊള്ളാച്ചിക്ക് പോകുന്ന ടോറസ് ലോറിയാണ് വാഹനങ്ങൾക്കു പിന്നിൽ വന്നിടിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം. വാഹനങ്ങൾക്ക് വലിയ തോതിലുള്ള നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.