വട്ടപ്പാറയിൽ ലോറി മറിഞ്ഞ് 3 പേർക്ക് ദാരുണാന്ത്യം

ലോറിയിൽ കുടുങ്ങിയ മൂന്ന് പേരെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാനായത്
വട്ടപ്പാറയിൽ ലോറി മറിഞ്ഞ് 3 പേർക്ക് ദാരുണാന്ത്യം
Updated on

മലപ്പുറം: വട്ടപ്പാറയിൽ ലോറി മറിഞ്ഞ് 3 പേർക്ക് ദാരുണാന്ത്യം. ഉള്ളികയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

ലോറി നിയന്ത്രണം നഷ്ട്ടപ്പെട്ട് ഗർത്തത്തിലേക്ക് മറിയുകയായിരുന്നു. ലോറിയിൽ കുടുങ്ങിയ മൂന്ന് പേരെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാനായത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

logo
Metro Vaartha
www.metrovaartha.com