ഫുട്ബോൾ സെലക്ഷനായി പോകുന്നതിനിടെ അപകടം; നെടുംകണ്ടം സ്വദേശി മരിച്ചു

രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്
Accident while going for football selection; A native of Nedumkandam died
ഫുട്ബോൾ സെലക്ഷനായി പോകുന്നതിനിടെ അപകടം; നെടുംകണ്ടം സ്വദേശി മരിച്ചു
Updated on

തൊടുപുഴ: ഫുട്ബോൾ സെലക്ഷനായി പോകുന്നതിനിടെ പിക്കപ്പ് വാൻ ബൈക്കിലിടിച്ച് നെടുംകണ്ടം സ്വദേശി മരിച്ചു. തൊടുപുഴ- പുളിയന്മല സംസ്ഥാന പാതയിൽ ശനിയാഴ്ച്ച രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. നെടുംകണ്ടം കൂട്ടാർ സ്വദേശി ഷാരിഖ് (17) ആണ് മരിച്ചത്. അപകടത്തിൽ സഹയാത്രക്കാരനായ ബാലഗ്രാം സ്വദേശി അരവിന്ദിന് (16) പരുക്കേറ്റു.

ഫുട്ബോൾ സെലക്ഷനുമായി ബന്ധപെട്ട് നെടുങ്കണ്ടത്ത് നിന്നും തൊടുപുഴയിലേക്ക് ഇരുവരും പോകുന്നതിനടെയാണ് അപകടം ഉണ്ടായത്. എതിർദിശയിൽ നിന്ന് വന്ന പിക്കപ്പ് വാൻ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷാരിഖിന്‍റെ ജിവൻ രക്ഷിക്കാനായില്ല. തുടർന്ന് പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മ‍്യതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com