പിക്കപ്പ് വാനിൻ്റെ ഡോറിൽ ഇടിച്ച് റോഡിൽ വീണ് ബസ് കയറിയിറങ്ങി; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

ഗുരുതരമായി പരുക്കേറ്റ അജോയിയെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അർദ്ധ രാത്രിയോടെ മരിച്ചു
അജോയ് വർഗീസ് (47)
അജോയ് വർഗീസ് (47)

കോട്ടയം: കെ. കെ റോഡിൽ കളത്തിപ്പടിയിൽ ഇന്നലെയുണ്ടായ അപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു. മണർകാട് കാവുംപടി സ്വദേശി കിഴക്കേതിൽ അജോയ് വർഗീസാണ് (47) കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ബൈക്കിൽ സഞ്ചരിക്കവേ കളത്തിപ്പടിയിൽ വച്ച് റോഡരികിൽ നിർത്തിയിട്ട പിക്കപ്പ് വാനിൻ്റെ ഡോർ അശ്രദ്ധമായ തുറന്നതിനെ തുടർന്ന് ഇടിച്ച് റോഡിൽ വീണ അജോയിയുടെ ശരീരത്തിലൂടെ പിന്നാലെ എത്തിയ ബസ് കയറിയിറങ്ങുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ അജോയിയെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അർദ്ധ രാത്രിയോടെ മരിച്ചു. കോട്ടയം ഭാഗത്ത് നിന്ന് മണർകാട് ഭാഗത്തേക്ക് പോകുകയായിരുന്നു ബൈക്ക്. ഈ സമയം സമീപത്തെ ഹോട്ടലിലേക്ക് മുട്ടയുമായി എത്തിയതായിരുന്നു എയ്സ് പിക്കപ്പ് വാൻ. സംഭവത്തിൽ പൊലീസ് കേസെടുത്തു. കൂരോപ്പട ചെന്നാമറ്റം കിഴക്കേതിൽ വീട്ടിൽ വർഗീസിന്റെയും (വിമുക്തഭടൻ) ഏലിയാമ്മയുടെയും മകനാണ് അജോയ്. ഷേർളിയാണ് ഭാര്യ. മകൻ: അലൻ (വിദ്യാർഥി).

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com