മഴക്കാലത്ത് കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ അപകടങ്ങളുടെ പെരുമഴ

ദേശീയപാതയിലൂടെ സഞ്ചരിക്കുന്നവരുടെ അമിത വേഗവും അശ്രദ്ധമായ ഓവര്‍ടേക്കിങ്ങുമാണ് പലപ്പോഴും അപകടങ്ങള്‍ക്ക് ഇടവരുത്തുന്നത്
accidents cases increased in Kochi-Dhanushkodi National Highway
വിനോദ സഞ്ചാരികളുടെ കാർ നിയന്ത്രണം നഷ്ടപ്പെട്ട് വീട്ടു മുറ്റത്തേക്ക് മറിഞ്ഞപ്പോൾ

കോതമംഗലം: മഴക്കാലമാരംഭിച്ചതോടെ കൊച്ചി- ധനുഷ്‌ക്കോടി ദേശീയപാതയില്‍ അപകടങ്ങളും വര്‍ധിക്കുന്നു. ദേശീയപാതയില്‍ വാഹനങ്ങളുടെ തിരക്കേറെയുള്ള ദിവസങ്ങളാണ് ശനിയും ഞായറും. ഈ ദിവസങ്ങളില്‍ മൂന്നാറിലേക്ക് സഞ്ചാരികള്‍ കൂടുതലായി എത്തുന്നതാണ് ദേശീയപാതയില്‍ തിരക്കേറുവാന്‍ കാരണം.

ദേശീയപാതയിലൂടെ സഞ്ചരിക്കുന്നവരുടെ അമിത വേഗതയും അശ്രദ്ധമായ ഓവര്‍ടെയിക്കിംഗുമാണ് പലപ്പോഴും അപകടങ്ങള്‍ക്ക് ഇടവരുത്തുന്നത്. കഴിഞ്ഞ ദിവസം അടിമാലി മേഖലയില്‍ രണ്ടിടങ്ങളില്‍ വാഹനാപകടങ്ങള്‍ സംഭവിച്ചു.കൂമ്പന്‍പാറ പള്ളിക്ക് സമീപവും ചാറ്റുപാറക്ക് സമീപവുമാണ് അപകടങ്ങള്‍ സംഭവിച്ചത്. മൂന്നാര്‍ സന്ദര്‍ശനം കഴിഞ്ഞ് തിരികെ വരികയായിരുന്ന വിനോദ സഞ്ചാരികളുടെ കാറാണ് കൂമ്പന്‍പാറയില്‍ അപകടത്തില്‍പ്പെട്ടത്.

പാതയോരത്തെ വീട്ടുമുറ്റത്തെക്ക് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മറിയുകയായിരുന്നു. വീടിന്റെ മതിലും വാഹനം ഇടിച്ച് തകര്‍ത്തു.നാല് പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. ചെറിയ പരിക്കുകളോടെ വാഹനയാത്രികര്‍ രക്ഷപ്പെട്ടു.ഓട്ടോറിക്ഷയും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് ചാറ്റുപാറക്ക് സമീപം അപകടം സംഭവിച്ചത്.ഇരുവാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ക്ക് പരിക്ക് സംഭവിച്ചു.ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Trending

No stories found.

Latest News

No stories found.