accused father files petition against film on venjaramoodu mass murder

വെഞ്ഞാറമൂട് കൂട്ടക്കൊലയെ ആസ്പദമാക്കിയുള്ള സിനിമയുടെ റീലിസ് തടയണം; അഫാന്‍റെ പിതാവ് ഹൈക്കോടതിയിൽ

വെഞ്ഞാറമൂട് കൂട്ടക്കൊലയെ ആസ്പദമാക്കിയുള്ള സിനിമയുടെ റീലിസ് തടയണം; അഫാന്‍റെ പിതാവ് ഹൈക്കോടതിയിൽ

''സിനിമയുടെ പേരിൽ കുടുംബത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയാണ്''
Published on

കൊച്ചി: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കിയെന്ന് പറയപ്പെടുന്ന സിനിമയ്ക്കെതിരേ പ്രതി അഫാന്‍റെ പിതാവ്. കാലം പറഞ്ഞ കഥ എന്ന സിനിമയ്ക്കെതിരേ അഫാന്‍റെ പിതാവ് ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു.

കേസിലെ വിചാരണ പൂര്‍ത്തിയായിട്ടില്ലെന്നും വിചാരണക്ക് മുമ്പ് സിനിമ റിലീസ് ചെയ്യുന്നത് കേസിനെ ബാധിക്കുമെന്നും മാധ്യമ വിചാരണക്ക് കാരണമാകുമെന്നും കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നുമാണ് ഹര്‍ജിയിലെ വാദം. സിനിമയുടെ പേരിൽ കുടുംബത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയാണെന്നും ഹർജിയിൽ പരാമർശിക്കുന്നു.

ഹര്‍ജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. പ്രസാദ് നൂറനാട് സംവിധാനം ചെയ്ത് കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി കഥയെഴുതി നിര്‍മിക്കുന്ന ചിത്രം ഫെബ്രുവരി ആറിനാണ് റിലീസ് ചെയ്യുന്നത്. നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകമാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് ഉയരുന്ന ആരോപണം.

logo
Metro Vaartha
www.metrovaartha.com