
ഖദീജ കൊലക്കേസിൽ പ്രതികളായ സഹോദരങ്ങൾക്ക് ജീവപര‍്യന്തം
കൊച്ചി: കണ്ണൂർ ഉളിയിൽ സ്വദേശിനിയായ ഖദീജയെ കുത്തിക്കൊന്ന കേസിൽ പ്രതികളായ സഹോദരങ്ങൾക്ക് കോടതി ജീവപര‍്യന്തം ശിക്ഷ വിധിച്ചു. കെ.എൻ. ഇസ്മായിൽ, കെ.എൻ. ഫിറോസ് എന്നിവരെയാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ജീവപര‍്യന്തം തടവിന് വിധിച്ചത്.
ആദ‍്യ വിവാഹത്തിൽ നിന്നും വിവാഹമോചിതയായ യുവതി കോഴിക്കോട് സ്വദേശിയായ ഷാഹുൽ ഹമീദിനെ വിവാഹം കഴിക്കാൻ തയാറായിരുന്നു. ഇതേ തുടർന്നുള്ള വിരോധം മൂലമാണ് സഹോദരങ്ങൾ ഖദീജയെ കുത്തിക്കൊന്നത്.
2012ലായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ടാം വിവാഹം നടത്തിത്തരാമെന്ന് ഖദീജയെയും ഷാഹുൽ ഹമീദിനെയും ധരിപ്പിച്ച് വീട്ടിലെത്തിച്ച ശേഷം സഹോദരങ്ങളും മറ്റ് നാലുപേരും ചേർന്ന് ഖദീജയെ കുത്തി കൊല്ലുകയായിരുന്നു. ആക്രമണത്തിൽ ഷാഹുൽ ഹമീദിനും കുത്തേറ്റിരുന്നു. 13 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്.