കോട്ടയം മെഡിക്കൽ കോളെജിൽ വനിതാ ഡോക്റ്ററെ ആക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

ഗാന്ധി നഗർ പൊലീസാണ് പ്രതി ബിനു പി. ജോണിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കോട്ടയം മെഡിക്കൽ കോളെജിൽ വനിതാ ഡോക്റ്ററെ ആക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
Updated on

കോട്ടയം: കോട്ടയം മെഡിക്കൽ കോളെജിൽ വനിതാ ഡോക്റ്ററെ ആക്രമിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഗാന്ധി നഗർ പൊലീസാണ് പ്രതി ബിനു പി. ജോണിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജൂൺ 17ന് മെഡിക്കൽ കോളെജിൽ പൊലീസ് പരിശോധനയ്ക്ക് എത്തിച്ച പ്രതി വനിതാ ഡോക്റ്ററെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.

ഡോക്റ്ററെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com