നിരവധി കേസുകളിലെ പ്രതി; അർജുൻ ആയങ്കി പൊലീസ് കസ്റ്റഡിയിൽ

ഗുണ്ടാ പട്ടികയിലുള്ള ആദർശിന്‍റെ വീട്ടിൽ നിന്നുമാണ് കഴക്കൂട്ടം പൊലീസ് അർജുൻ ആ‍യങ്കിയെ കസ്റ്റഡിയിലെടുത്തത്
Accused in several cases; Arjun Ayanki in police custody

അർജുൻ ആയങ്കി

Updated on

തിരുവനന്തപുരം: നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുണ്ടാ പട്ടികയിലുള്ള ആദർശിന്‍റെ വീട്ടിൽ നിന്നുമാണ് കഴക്കൂട്ടം പൊലീസ് അർജുൻ ആ‍യങ്കിയെ കസ്റ്റഡിയിലെടുത്തത്.

കുളത്തൂർ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് റൗഡി ലിസ്റ്റിലുള്ള ആദർശിനെ കരുതൽ തടങ്കലിലെടുക്കുകയെന്ന ലക്ഷ‍്യത്തോടെയാണ് പൊലീസ് അർജുന്‍റെ വീട്ടിൽ പരിശോധനക്കെത്തിയത്.

ഈ സമയം വീട്ടിലുണ്ടായിരുന്ന അർജുൻ ആയങ്കിയെയും കരുതൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ താൻ ഉത്സവം കാണാനെത്തിയതെന്നായിരുന്നു അർജുന്‍റെ പ്രതികരണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com