ഐബി ഉദ‍്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന് ജാമ‍്യം

കർശന ഉപാധിയോടെയാണ് സുകാന്തിന് ഹൈക്കോടതി ജാമ‍്യം അനുവധിച്ചിരിക്കുന്നത്
IB officer's death; Accused Sukant gets bail

പ്രതി സുകാന്ത്

Updated on

കൊച്ചി: ഐബി ഉദ‍്യോഗസ്ഥയുടെ മരണത്തെത്തുടർന്ന് അറസ്റ്റിലായിരുന്ന പ്രതി സുകാന്ത് സുരേഷിന് ഹൈക്കോടതി ജാമ‍്യം അനുവദിച്ചു. കർശന ഉപാധിയോടെയാണ് സുകാന്തിന് ഹൈക്കോടതി ജാമ‍്യം അനുവധിച്ചിരിക്കുന്നത്.

അന്വേഷണത്തിന്‍റെ നിർണായക ഘട്ടം പൂർത്തിയായ പശ്ചാത്തലത്തിൽ പ്രതിയെ ഇനിയും ജുഡീഷ‍്യൽ കസ്റ്റഡിയിൽ സൂക്ഷിക്കേണ്ട സാഹചര‍്യമില്ലെന്ന ഹൈക്കോടതിയുടെ നിരീക്ഷണത്തെത്തുടർന്നാണ് ജാമ‍്യം.

വിചാരണക്കോടതിയുടെ അനുമതിയില്ലാതെ രാജ‍്യം വിടരുതെന്നും ജസ്റ്റിസ് ബെച്ചു കുര‍്യൻ തോമസ് അധ‍്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.

മാർച്ച് 24ന് ആയിരുന്നു തിരുവനന്തപുരം വിമാനത്താവളത്തിലെ ഇന്‍റലിജൻസ് ഉദ‍്യോഗസ്ഥയായ മേഘയെ ചാക്ക റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com