
തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്കെത്തിച്ച പ്രതി അക്രമാസക്തനായി. ഇന്നലെ രാത്രിയാണ് സംഭവം. തുടർന്ന് പൊലീസുകർ ചേർന്ന് ഇയാളുടെ കൈകെട്ടിയിട്ടാണ് ചികിത്സിച്ചത്.
മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് തെഞ്ഞിപ്പാലം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് വൈദ്യ പരിശോധനക്കെത്തിച്ചപ്പോഴായിരുന്നു സംഭവം.