അഭിഭാഷകന് ആരോഗ്യപ്രശ്നം, വാദം താഴേക്ക് മാറ്റണമെന്ന് പ്രതികൾ; വിഡിയോ കോൺഫറൻസ് നിർദേശിച്ച് ഹൈക്കോടതി

പാലക്കാടുള്ള സീനിയർ അഭിഭാഷകന് വേണ്ടി കേസിലെ പ്രതികളാണു ഹൈക്കോടതിയെ സമീപിച്ചത്.
accused want to shift court room; High Court suggests video conferencing

അഭിഭാഷകന് ആരോഗ്യപ്രശ്നം, വാദം താഴേക്ക് മാറ്റണമെന്ന് പ്രതികൾ; വിഡിയോ കോൺഫറൻസ് നിർദേശിച്ച് ഹൈക്കോടതി

file
Updated on

കൊച്ചി: ആരോഗ്യ പ്രശ്നം കാരണം പടികൾ കയറാ‌നാകാത്ത അഭിഭാഷകന് വിഡിയൊ കോൺഫറൻസിലൂടെ നടപടിയിൽ പങ്കെടുക്കുന്നതിന് സംവിധാനമൊരുക്കാൻ നിർദേശിച്ച് ഹൈക്കോടതി. പാലക്കാട് നടക്കുന്ന കേസിലാണു കോടതി നിർദേശം. പടി കയറാൻ പറ്റാത്ത അഭിഭാഷകനു വേണ്ടി കോടതി മുറി താഴേക്ക് മാറ്റണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. ഇത് അംഗീകരിക്കാനാവില്ലെന്നു കോടതി അറിയിച്ചു.

പാലക്കാടുള്ള സീനിയർ അഭിഭാഷകന് വേണ്ടി കേസിലെ പ്രതികളാണു ഹൈക്കോടതിയെ സമീപിച്ചത്. അഭിഭാഷകൻ കേസിന്‍റെ വിചാരണാ നടപടികളുടെ പകുതി ഭാഗം പൂർത്തിയാക്കിയിരുന്നു. പ്രമേഹമടക്കമുള്ള പ്രശ്നങ്ങൾ അഭിഭാഷകനുണ്ടെന്നും പടി കയറാൻ സാധിക്കുന്നില്ലെന്നും പ്രതികൾ കോടതിയെ അറിയിച്ചു.

അഭിഭാഷകന്‍റെ ആരോഗ്യാവസ്ഥയോട് അനുകമ്പ ഉണ്ടെന്നും, നീതിന്യായ നടത്തിപ്പിന് തടസം സൃഷ്ടിക്കുന്ന രീതിയിൽ കാര്യങ്ങൾ നിർദേശിക്കാൻ കോടതിക്ക് സാധിക്കുകയില്ല. അതിനാൽ വിഡിയൊ കോൺഫറൻസ് വഴി വാദം നടത്താനുള്ള അനുമതിയാണ് കോടതി ഇപ്പോൾ നൽകിയിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com