
കോഴിക്കോട് യുവതി ആസിഡ് ആക്രമണത്തിന് ഇരയായി; മുൻ ഭർത്താവ് അറസ്റ്റിൽ
file image
കോഴിക്കോട്: പേരാമ്പ്രയിൽ യുവതി ആസിഡ് ആക്രമണത്തിന് ഇരയായി. ബാലുശേരി സ്വദേശി പ്രബിഷയാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ പ്രബിഷയുടെ മുൻ ഭർത്താവ് പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആക്രമണത്തെത്തുടർന്ന് നെഞ്ചിലും മുഖത്തും ഗുരുതരമായി പൊള്ളലേറ്റ പ്രബിഷയെ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.