അബദ്ധത്തിൽ ആസിഡ് കുടിച്ചു; 5 വയസുകാരൻ ഗുരുതരാവസ്ഥയിൽ

കുട്ടിയെ തൃശൂർ മെഡിക്കൽ കോളെജിലേക്ക് മാറ്റി
acid ingestion 5 year old critical palakkad

അബദ്ധത്തിൽ ആസിഡ് കുടിച്ചു; 5 വയസുകാരൻ ഗുരുതരാവസ്ഥയിൽ

representative image

Updated on

പാലക്കാട്: വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് അബദ്ധത്തിൽ കുടിച്ച അഞ്ച് വയസുകാരൻ ഗുരുതരാവസ്ഥയിൽ. കല്ലടിക്കോട് ചൂരക്കോട് സ്വദേശി ജംഷാദിന്‍റെ മകൻ ഫൈസാൻ (5) ആണ് ആസിഡ് കുടിച്ചത്. ശരീരത്തിലുള്ള അരിമ്പാറക്ക് ചികിത്സ നടത്താൻ വേണ്ടി വീട്ടിൽ കൊണ്ടുവന്ന ആസിഡാണ് കുട്ടി ആരും കാണാതെ എടുത്ത് കുടിച്ചത്.

കുട്ടിയെ ഉടൻ തന്നെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്കുകൾ ഗുരുതരമായതിനാൽ പിന്നീട് തൃശൂർ മെഡിക്കൽ കോളെജിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ വായിലും ചുണ്ടിലും ഗുരുതരമായി പൊള്ളലേറ്റതായാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com