വിമത പ്രവർത്തനം; അങ്കമാലി അതിരൂപതയിലെ 4 വൈദികർക്കെതിരേ നടപടി

ക്രിസ്മസിന് മുൻപ് കൂടുതൽ വൈദികർക്കെതിരേ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന
action against four priests Angamaly Archdiocese
വിമത പ്രവർത്തനം; അങ്കമാലി അതിരൂപതയിലെ 4 വൈദികർക്കെതിരേ നടപടി
Updated on

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ 4 വിമത വൈദികർക്കെതിരേ നടപടി. നാലു വൈദികരെ ചുമതലകളിൽ നിന്നു നീക്കി.

ബസിലിക്കയിലെ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന ഫാദർ വർഗീസ് മണവാളന് പ്രീസ്റ്റ് ഹോമിലേക്ക് മാറാൻ നിർദേശം നൽകി. ഫാ. ജോഷി വേഴപ്പറമ്പിൽ, ഫാ. തോമസ് വാളൂക്കാരൻ, ഫാ. ബെന്നി പാലാട്ടി എന്നിവരാണ് നടപടി നേരിട്ട മറ്റ് 3 പേർ.

തൃപ്പൂണിത്തുറ, പാലാരിവട്ടം, മാതാനഗർ എന്നീ പള്ളികളിലെ വികാരിമാരായിരുന്ന മൂന്നു പേരെയും വിമത പ്രവർത്തനത്തിന്‍റെ പേരിലാണ് നീക്കിയത്. ക്രിസ്മസിന് മുൻപ് കൂടുതൽ വൈദികർക്കെതിരേ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. എന്നാൽ പുറത്താക്കൽ അംഗീകരിക്കില്ലെന്ന് വിമത വിഭാ​ഗം വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com