പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട്; പൊലീസുകാർക്കെതിരെ നടപടി

പൊലീസുകാര്‍ ചിത്രമെടുത്തതു വിവാദമായതോടെ സന്നിധാനം സ്‌പെഷല്‍ ഓഫിസര്‍ കെ.ഇ. ബൈജുവിനോട് എഡിജിപി റിപ്പോര്‍ട്ട് തേടിയിരുന്നു
Photoshoot at the 18th step; action against policemen
പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട്; പൊലീസുകാർക്കെതിരെ നടപടി
Updated on

തിരുവനന്തപുരം: ശബരിമല സന്നിധാനത്തിന്‍റെ പതിനെട്ടാം പടിയിൽ, ശ്രീകോവിലിനു പുറംതിരിഞ്ഞു നിന്ന് ഫോട്ടോയെടുത്ത സംഭവത്തിൽ പൊലീസുകാർക്കെതിരെ കർശന നടപടി. എസ്എപി ക‍്യാംപസിലെ 23 പൊലീസുകാർക്ക് കണ്ണൂർ കെഎപി - 4 ക‍്യാംപിൽ നല്ല നടപ്പ് പരിശീലനത്തിന് എഡിജിപി എസ്. ശ്രീജിത്ത് നിർദേശം നൽകി. പൊലീസുകാർക്ക് തീവ്ര പരിശീലനം നൽകണമെന്നാണ് എഡിജിപിയുടെ നിർദേശം.

ഡ്യൂട്ടിക്കു ശേഷം തിങ്കളാഴ്ച മടങ്ങിയ ആദ്യ ബാച്ചിലെ പൊലീസുകാർ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് നടയടച്ച ശേഷം പടിയുടെ താഴെ മുതൽ വരി വരിയായി നിന്ന് ഫോട്ടൊ എടുക്കുകയായിരുന്നു. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വ‍്യാപകമായി പ്രചരിച്ചിരുന്നു.

നടപടിയെ തുടർന്ന് 23 പൊലീസുകാരും ശബരിമലയിൽ നിന്നും പരിശീലനത്തിന് വേണ്ടി മടങ്ങി. പൊലീസുകാര്‍ ചിത്രമെടുത്തതു വിവാദമായതോടെ സന്നിധാനം സ്‌പെഷല്‍ ഓഫിസര്‍ കെ.ഇ. ബൈജുവിനോട് എഡിജിപി റിപ്പോര്‍ട്ട് തേടിയിരുന്നു. സംഭവത്തിൽ ഹൈക്കോടതിയിൽ വ‍്യാഴാഴ്ച റിപ്പോർട്ട് നൽകും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com