രാഹുലിനെതിരെയുളള പരാതിയിൽ മുഖം നോക്കാതെ നടപടിയെടുക്കും: വി.ഡി. സതീശൻ

ഒരു പിതാവിനെ പോലെയാണ് താൻ ആ കുട്ടിയുടെ പ്രശ്നങ്ങളിൽ ഇടപെടൽ നടത്തിയതെന്നും സതീശൻ പറഞ്ഞു.
Action will be taken against Rahul Gandhi without any bias: V.D. Satheesan
വി.ഡി. സതീശൻ

file image

Updated on

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ യുവനടി പരാതി ഉന്നയിച്ച സംഭവത്തിൽ പാർട്ടി മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പരാതി ഉന്നയിച്ച പെൺകുട്ടി മകളെ പോലെയാണെന്നും വാട്സാപ്പ് സന്ദേശം തന്‍റെ മുന്നിലെത്തിയിരുന്നു എന്നും സതീശൻ പറഞ്ഞു.

കോൺഗ്രസിലെ എല്ലാ ചെറുപ്പാക്കാരെയും താൻ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യാറുണ്ട്. അവരെല്ലാം മിടുക്കരായ ആളുകളാണ്. അവർ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ പരിശോധിച്ച് കൃത്യമായ നടപടിയെടുക്കുമെന്നും സതീശൻ പറഞ്ഞു.

ഒരു പിതാവിനെ പോലെയാണ് താൻ ആ കുട്ടിയുടെ പ്രശ്നങ്ങളിൽ ഇടപെടൽ നടത്തിയതെന്നും സതീശൻ പറഞ്ഞു. ഇപ്പോഴാണ് ഗൗരവമേറിയ പരാതികൾ വരുന്നത്. എന്നാൾ ഇപ്പോൾ ഉയരുന്ന മറ്റ് ആരോപണങ്ങളിൽ തനിക്ക് മുന്നിൽ എത്തിയിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com