രാഹുലിനെതിരേ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കുമെന്ന് വി.ഡി. സതീശൻ

യൂത്ത് കോൺഗ്രസ് അധ‍്യക്ഷസ്ഥാനത്തു നിന്നും രാഹുലിനെ മാറ്റിയത് ആദ‍്യപടിയാണെന്നും വി.ഡി. സതീശൻ പറഞ്ഞു
V.D. Satheesan says action will be taken against Rahul without compromise
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
Updated on

തിരുവനന്തപുരം: പാലക്കാട് എംഎൽഎയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യൂത്ത് കോൺഗ്രസ് അധ‍്യക്ഷസ്ഥാനത്തു നിന്നും രാഹുലിനെ മാറ്റിയത് ആദ‍്യപടിയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.

പരാതികൾ ഗൗരവത്തോടെ പരിശോധിക്കുമെന്നും ആരോപണം ഉന്നയിക്കുന്ന സ്ത്രീകൾക്കെതിരേ ഒരു പ്രചാരണവും കോൺഗ്രസ് പ്രവർത്തകർ നടത്തരുതെന്നും അദ്ദേഹം ആവശ‍്യപ്പെട്ടു. അതേസമയം പരാതിക്കാരിക്കെതിരേയുള്ള വി.കെ. ശ്രീകണ്ഠന്‍റെ പരാമർശം പൊളിറ്റിക്കലി ഇൻ കറക്റ്റായിരുന്നുവെന്നും പരാമർശത്തിനു പിന്നാലെ അദ്ദേഹത്തെ വിളിക്കുകയും അത് തിരുത്തിയതായും സതീശൻ കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com