മാസപ്പടി, പാലാരിവട്ടം അഴിമതിക്കേസുകളിലെ ഹർജിക്കാരൻ ഗിരീഷ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

തലച്ചോറിലേക്കുള്ള രക്തക്കുഴലിൽ ബ്ലോക്ക് കണ്ടെത്തിയതിനെത്തുടർന്ന് ചികിത്സയിലായിരുന്നു ഗിരീഷ്.
ഗിരീഷ് ബാബു
ഗിരീഷ് ബാബു

കൊച്ചി: പൊതു പ്രവർത്തകനും നിരവധി അഴിമതിക്കേസുകളിലെ ഹർജിക്കാരനുമായ ഗിരീഷ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കളമശേരിയിലെ വീട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

തലച്ചോറിലേക്കുള്ള രക്തക്കുഴലിൽ ബ്ലോക്ക് കണ്ടെത്തിയതിനെത്തുടർന്ന് ചികിത്സയിലായിരുന്നു ഗിരീഷ്. അതേത്തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

കേരളത്തിൽ വിവാദമായി മാറിയ നിരവധി കേസുകളിൽ ഹർജിക്കാരനായിരുന്നു ഗിരീഷ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണാ വിജയനെതിരേയുള്ള മാസപ്പടി കേസ്, പാലാരിവട്ടം അഴിമതി കേസ് എന്നിവയാണ് ഇവയിൽ പ്രധാനപ്പെട്ടത്. മാസപ്പടികേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഫയൽ ചെയ്ത ഹർജി തള്ളിയതിനെത്തുടർന്ന് ഗിരീഷ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com