'പെൺപ്രതിമ തന്ന് അപമാനിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്യരുത്'; വിവാദ പരാമർശവുമായി നടന്‍ അലൻസിയർ

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പരിപാടിയിലായിരുന്നു അലൻസിയറുടെ വിവാദപരാമർശം
അലൻസിയർ
അലൻസിയർ

തിരുവനന്തപുരം: സ്പെഷ്യൽ അവാർഡിന് അർഹരായവർക്കു കേവലം 25,000 രൂപയും പെൺപ്രതിമയും തന്ന് അപമാനിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്യരുതെന്നു നടൻ അലൻസിയർ. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്യുന്ന ചടങ്ങിലാണ് അലൻസിയറുടെ വിവാദപരാമർശം. പ്രത്യേക ജൂറി പരാമർശത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയശേഷം മറുപടി പ്രസംഗം നടത്തുകയായിരുന്നു അലൻസിയർ. മന്ത്രി സജി ചെറിയാനോടും ബംഗാളി സംവിധായകൻ ഗൗതം ഘോഷിനോടും കൂടിയായിരുന്നു അലൻസിയറുടെ അഭ്യർഥന.

ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്ന ഇടത്ത് ആൺകരുത്തുള്ള പ്രതിമ നൽകണം. പ്രത്യേക ജൂറി അവാർഡ് ലഭിക്കുന്നവർക്കും സ്വർണം പൂശിയ ശിൽപ്പം നൽകണം. നല്ല നടനുള്ള അവാർഡ് എല്ലാവർക്കും കിട്ടും. അതിനാൽ സ്പെഷ്യൽ കിട്ടുന്നവർക്കു സ്വർണത്തിന്‍റെ പ്രതിമ തന്നെ നൽകണം. പ്രത്യേക പുരസ്കാരം നേടുന്ന തന്നെയും കുഞ്ചാക്കോ ബോബനെയും വെറും 25,000 രൂപ നൽകി അപമാനിക്കരുത്. പുരസ്കാരത്തുക വർധിപ്പിക്കണം. പെൺപ്രതിമ തന്നു പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള പ്രതിമ നൽകണം. അത് എന്ന് വാങ്ങിക്കാൻ പറ്റുന്നുവോ അന്ന് അഭിനയം നിർത്തുമെന്നും അലൻസിയർ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com