മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം മനഃപൂർവം കാറിൽ ഇടിപ്പിച്ചെന്ന് നടൻ കൃഷ്ണകുമാർ

വാഹനത്തിലുണ്ടായിരുന്ന പൊലീസുകാർ തന്നോട് മോശമായി പെരുമാറിയെന്നും കൃഷ്ണകുമാർ ആരോപിച്ചു.
നടൻ കൃഷ്ണകുമാർ
നടൻ കൃഷ്ണകുമാർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം തന്‍റെ കാറിൽ മനഃപൂർവം ഇടിച്ചുവെന്ന ആരോപണവുമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പു പ്രചാരണത്തിനു പോകുന്നതിനിടെ പന്തളത്തു വച്ചാണ് കാർ ഇടിച്ചു തെറിപ്പിക്കാൻ ശ്രമമുണ്ടായതെന്നാണ് കൃഷ്ണകുമാർ പരാതി നൽകിയിരിക്കുന്നത്. വാഹനത്തിലുണ്ടായിരുന്ന പൊലീസുകാർ തന്നോട് മോശമായി പെരുമാറിയെന്നും കൃഷ്ണകുമാർ ആരോപിച്ചു.

മുഖ്യമന്ത്രി പോയി 20 മിനിറ്റിനു ശേഷമാണ് അകമ്പടി വാഹനങ്ങളിലൊന്നായ സ്ട്രൈക്കർ ഫോഴ്സിന്‍റെ ബസ് എത്തിയത്. തന്‍റെ കാറിൽ ശക്തിയായി ഇടിച്ചതിനു ശേഷം മുഖ്യമന്ത്രിയുടെ വാഹനം തടയുമോടാ എന്നു ചോദിച്ചുവെന്നും മോശമായി സംസാരിച്ചുവെന്നും കൃഷ്ണകുമാർ പയുന്നു. തന്‍റെ കാറിനുള്ളിൽ ബിജെപിയുടെ കൊടി കണ്ടതിലുള്ള അസഹിഷ്ണുതയാണ് ആക്രമണത്തിനു കാരണമെന്നും കൃഷ്ണകുമാർ ആരോപിക്കുന്നുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com