'നേരിടാം ചിരിയോടെ'; ആസിഫ് അലിയുടെ ചിരി പരസ്യമാക്കി പൊലീസ് കൗൺസിലിംഗ് ഹെൽപ് ഡെസ്ക്

കഴിഞ്ഞ ദിവസം സംഗീത സംവിധായകൻ രമേശ് നാരായണൻ അപമാനിച്ചപ്പോഴും ചിരിയോടെ നേരിട്ട ആസിഫ് അലി സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു
actor asif ali s smile used by police counselling help desk
ആസിഫ് അലി
Updated on

തിരുവനന്തപുരം: നടൻ ആസിഫ് അലിയുടെ ചിരി പരസ്യമാക്കി കേരള പൊലീസ് കൗൺസിലിംഗ് ഹെൽപ് ഡെസ്ക്. കൗൺസിലിംഗ് ഹെൽപ് ഡസ്കായ 'ചിരി'യുടെ പരസ്യത്തിലാണ് ആസിഫ് അലിയുടെ ചിരിക്കുന്ന ചിത്രം ഉപയോഗിച്ചിരിക്കുന്നത്. പൊലീസിന്‍റെ മീഡിയ സെന്‍ററാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്.

''നേരിടാം ചിരിയോടെ'' എന്ന പേരിനൊപ്പമാണ് ആസിഫിന്‍റെ ചിത്രം. ചിരിയിലേയ്ക്ക് വിളിക്കാം, ചിരിക്കാം എന്നും ഒപ്പം ചേർത്തിട്ടുണ്ട്. എന്നും പരസ്യത്തിൽ പറയുന്നു.

കഴിഞ്ഞ ദിവസം സംഗീത സംവിധായകൻ രമേശ് നാരായണൻ അപമാനിച്ചപ്പോഴും ചിരിയോടെ നേരിട്ട ആസിഫ് അലി സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. സിനിമാ രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ ആസിഫിനൊപ്പമുള്ള ചിത്രവും പങ്കിട്ട് പിന്തുണയുമായെത്തി. അവാര്‍ഡ് വീണ്ടും കൊടുക്കാനെത്തിയ സംവിധായകൻ ജയരാജിനെയും സോഷ്യൽ മീഡിയ എയറിലാക്കി. ഈ സമയം ആസിഫിന് നേര്‍ക്ക് വന്ന് കൈകൊടുത്ത നടി ദുര്‍ഗ കൃഷ്ണയ്ക്ക് സോഷ്യൽ മീഡിയയിൽ പ്രശംസ കിട്ടി.

എം.ടി. വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരം മനോരഥങ്ങളുടെ ട്രെയ്‌ലർ ലോഞ്ചിനിടെയാണ് രമേശ് നാരായൺ ആസിഫ് അലിയെ അപമാനിച്ചത്. സംഭവത്തിന്‍റെ വിഡിയോ പ്രചരിക്കപ്പെട്ടതോടെ രമേശ് നാരായണനെതിരേ പ്രതിഷേധം ശക്തമാകുകയാണ്. പരിപാടിയിൽ പങ്കെടുത്ത രമേശ് നാരായണന് പുരസ്കാരം നൽകാനായി ആസിഫ് അലിയെയാണ് സംഘാടകർ ക്ഷണിച്ചത്. എന്നാൽ സംവിധായകൻ ജയരാജനെ വിളിച്ചു വരുത്തി ആസിഫ് അലിയിൽ നിന്ന് പുരസ്കാരം വാങ്ങി ജയരാജനെ ഏൽപ്പിച്ച് അദ്ദേഹത്തിൽ നിന്ന് രമേശ് പുരസ്കാരം സ്വീകരിക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com