ബിജെപി കേരളത്തില്‍ രക്ഷപ്പെടില്ല, ചിന്തിക്കാൻ കഴിയുന്നവർക്ക് ബിജെപിയിൽ പ്രവർത്തിക്കാൻ കഴിയില്ല; എകെജി സെന്ററിലെത്തി ഭീമൻ രഘു

ചിന്തിക്കാൻ കഴിയുന്നവർക്ക് ബിജെപിയിൽ പ്രവർത്തിക്കാൻ കഴിയില്ല. കഴിവുകൾ കാണിക്കാൻ അവസരം ബിജെപി തരുന്നില്ല
ബിജെപി കേരളത്തില്‍ രക്ഷപ്പെടില്ല, ചിന്തിക്കാൻ കഴിയുന്നവർക്ക് ബിജെപിയിൽ പ്രവർത്തിക്കാൻ കഴിയില്ല; എകെജി സെന്ററിലെത്തി ഭീമൻ രഘു

തി​രു​വ​ന​ന്ത​പു​രം: സി​പി​എ​മ്മി​ല്‍ അം​ഗ​ത്വം നേ​ടി ന​ട​ന്‍ ഭീ​മ​ന്‍ ര​ഘു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ശേ​ഷം എ​കെ​ജി സെ​ന്‍റ​റി​ലെ​ത്തി​യ ന​ട​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. ​വി. ഗോ​വി​ന്ദ​ന്‍ മാ​സ്റ്റ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. എം. ​വി. ഗോ​വി​ന്ദ​ൻ ഭീ​മ​ൻ ര​ഘു​വി​നെ ചു​വ​പ്പ് ഷാ​ൾ അ​ണി​യി​ച്ച് പാ​ർ​ട്ടി​യി​ലേ​ക്കു സ്വീ​ക​രി​ച്ചു. കു​റ​ച്ചു ദി​വ​സ​ങ്ങ​ള്‍ക്കു മു​ന്‍പാ​ണു ഭീ​മ​ന്‍ ര​ഘു ബി​ജെ​പി വി​ട്ടു​വെ​ന്ന പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ചി​ന്തി​ക്കു​ന്ന​വ​ര്‍ക്കു ബി​ജെ​പി​യി​ല്‍ നി​ല്‍ക്കാ​നാ​കി​ല്ലെ​ന്നും കേ​ര​ള​ത്തി​ല്‍ ബി​ജെ​പി​ക്കു വ​ള​രാ​നാ​കി​ല്ലെ​ന്നും ഭീ​മ​ന്‍ ര​ഘു പ​റ​ഞ്ഞു.

അ​ടി​സ്ഥാ​ന​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളു​ള്ള പാ​ര്‍ട്ടി​യാ​യ​തി​നാ​ലാ​ണു സി​പി​എ​മ്മി​ല്‍ ചേ​രാ​ന്‍ തീ​രു​മാ​നി​ച്ച​ത്. സു​രേ​ഷ് ഗോ​പി അ​ത്ര ചി​ന്തി​ക്കു​ന്ന​യാ​ളാ​ണെ​ന്നു തോ​ന്നു​ന്നി​ല്ല. താ​ൻ ചി​ന്തി​ക്കു​ന്ന​തു പോ​ലെ ചി​ന്തി​ക്കാ​റു​ണ്ടോ​യെ​ന്നു സു​രേ​ഷ് ഗോ​പി​യോ​ട് ചോ​ദി​ക്ക​ണം. സി​പി​എ​മ്മി​ല്‍ ചേ​ര്‍ന്നാ​ല്‍ ജ​ന​ങ്ങ​ള്‍ക്കി​ട​യി​ല്‍ ഇ​റ​ങ്ങി പ്ര​വ​ര്‍ത്തി​ക്കാം. അ​തി​നൊ​രു ഉ​ദാ​ഹ​രണ​മാ​ണു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. മൂ​ന്നാ​മ​തും പി​ണ​റാ​യി വി​ജ​യ​ന്‍റെ സ​ര്‍ക്കാ​ര്‍ വ​രും. അ​തി​നു യാ​തൊ​രു ത​ര്‍ക്ക​വു​മി​ല്ല, ഭീ​മ​ൻ ര​ഘു പ​റ​ഞ്ഞു.

ബി​ജെ​പി കേ​ര​ള​ത്തി​ല്‍ ര​ക്ഷ​പ്പെ​ടി​ല്ല. ബി​ജെ​പി​യി​ല്‍ എ​നി​ക്കൊ​ന്നും ചെ​യ്യാ​നാ​യി​ല്ല. പാ​ര്‍ട്ടി​യി​ല്‍ ഒ​രാ​ള്‍ വ​ന്നാ​ല്‍ അ​യാ​ള്‍ക്കി​ടം കൊ​ടു​ക്ക​ണം. അ​ങ്ങ​നെ ഒ​രു കീ​ഴ്‌​വ​ഴ​ക്കം ബി​ജെ​പി​യി​ല്‍ ഇ​ല്ലെ​ന്നും സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് ഭീ​മ​ൻ ര​ഘു പ​റ​ഞ്ഞു. സി​പി​എ​മ്മി​ല്‍ ചു​മ​ത​ല എ​ന്താ​ണെ​ന്ന് അ​റി​യി​ല്ല. എ​ന്നാ​ല്‍ പി​ണ​റാ​യി വി​ജ​യ​ന്‍ എ​ന്ന ശ​ക്ത​നാ​യ വ്യ​ക്തി​ക്കൊ​പ്പം പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത് അ​ഭി​മാ​ന​മാ​ണ്. അ​ദ്ദേ​ഹം മ​റ്റു​ള്ള​വ​രി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​നാ​ണ്. അ​ഴി​മ​തി​യി​ല്ല. ക​ലാ​കാ​ര​ന്‍മാ​ര്‍ക്ക് ഒ​രു​പാ​ട് ഗു​ണം ചെ​യ്യു​ന്ന പാ​ര്‍ട്ടി​യാ​ണെ​ന്നും ഭീ​മ​ന്‍ ര​ഘു പ​റ​ഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com