അയ്യനെ കാണാൻ ദിലീപ്; പുലർച്ചെ സന്നിധാനത്തെത്തി

തിങ്കളാഴ്ച പുലർച്ചെയോടെയാണ് ദിലീപ് സന്നിധാനത്തെത്തിയത്
actor dileep in sabarimala

ദിലീപ്

Updated on

പത്തനംതിട്ട: ശബരിമലയിലെത്തി നടൻ ദിലീപ്. തിങ്കളാഴ്ച പുലർച്ചെയോടെയാണ് ദിലീപ് സന്നിധാനത്തെത്തിയത്. രാവിലെയോടെ പിആർഒ ഓഫിസിലെത്തിയതിനു പിന്നാലെ അവിടെ നിന്ന് തന്ത്രിയുടെ ഓഫിസിലേക്ക് പോവുകയായിരുന്നു. വഴിപാടുകൾ നടത്തുന്നതിനു വേണ്ടിയാണ് ദിലീപ് തന്ത്രിയുടെ ഓഫിസിലേക്കു പോയത്.

കഴിഞ്ഞ തവണ ദിലീപ് ശബരിമല ദർശനം നടത്തിയ സമയം വിഐപി പരിഗണന നൽകുകയും ക്ഷേത്രത്തിലെ ശ്രീകോവിലിനു മുന്നിൽ പത്തു മിനിറ്റ് നിന്നതും വലിയ തോതിൽ വിവാദമായിരുന്നു.

ഹൈക്കോടതിയുൾപ്പടെ വിഷയത്തിൽ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ ഇത്തവണ പൊലീസ് സുരക്ഷയില്ലാതെ പരിചയക്കാരോടൊപ്പമാണ് ദിലീപ് സന്നിധാനത്തെത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിനു പിന്നാലെയാണ് നടന്‍റെ ക്ഷേത്ര ദർശനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com