നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

കരൾ രോഗം കൂടുതലായതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ഹരീഷ്
നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു
Updated on

കൊച്ചി: ഗുരുതരമായ കരൾ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഹരീഷ്. മേയ് ആദ്യ ആഴ്ചയിൽ വയറുവേദനയെത്തുടർന്ന് ചികിത്സ തേടിയപ്പോഴാണ് അസുഖം കണ്ടെത്തിയത്.

ഇതേ തുടർന്ന അടിയന്തരമായി കരൾ മാറ്റി വയ്ക്കാൻ ഡോക്റ്റർമാർ നിർദേശിച്ചിരുന്നു. കരൾ ദാനം നൽകാൻ ഹരീഷിന്‍റെ ഇരട്ട സഹോദരി ശ്രീജ തയാറായെങ്കിലും ചികിത്സയ്ക്ക് വേണ്ട ഭീമമായ തുക സജ്ജീകരിക്കാൻ സാധിച്ചിരുന്നില്ല. അസുഖം കൂടുതലായതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ഹരീഷ്.

ചികിത്സാ സഹായം അഭ്യർഥിച്ച് സിനിമാതാരങ്ങളും സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു. മഹേഷിന്‍റെ പ്രതികാരം, ഷഫീക്കിന്‍റെ സന്തോഷം ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ , ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ് , ജോ ആൻഡ് ജോ, മിന്നൽ‌ മുരളി തുടങ്ങയി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ ഹരീഷ് അവതരിപ്പിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com