"ഈ മനുഷ്യൻ ഉറങ്ങാതെ കാവൽ ഇരിക്കുന്നതിനാൽ ഞാനും സഹോദരങ്ങളും സുഖമായി ഉറങ്ങും"; മോദിയെ പുകഴ്ത്തി ഹരീഷ് പേരടി

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ് പ്രധാനമന്ത്രിയെ പുകഴ്ത്തി രംഗത്തെത്തിയത്
actor hareesh peradi praises pm modi operation sindoor

ഹരീഷ് പേരടി, നരേന്ദ്ര മോദി

Updated on

തിരുവനന്തപുരം: പഹൽഗാം ആക്രമണത്തിന് ഇന്ത‍്യ തിരിച്ചടി നൽകിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ഫെയ്സ്ബുക്ക് പോസ്റ്റുമായി നടൻ ഹരീഷ് പേരടി. പ്രധാനമന്ത്രി കാവലിരിക്കുന്നതിനാൽ താനും തന്‍റെ 150 കോടി സഹോദരങ്ങളും പെറ്റമ്മയുടെ മടിയിൽ സുഖമായി ഉറങ്ങുമെന്നാ‍യിരുന്നു അദ്ദേഹത്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

"ജനിച്ച രാജ്യത്തെ പെറ്റമ്മയും പോറ്റമ്മയുമായി കാണുന്ന രാജ്യമെന്നാൽ തന്‍റെ ഹൃദയമാണെന്ന് കരുതുന്ന ഉറച്ച നിലപാടുള്ള ഈ മനുഷ്യൻ ഉറങ്ങാതെ കാവൽ ഇരിക്കുന്നതിനാൽ ഞാനും എന്‍റെ 150 ത് കോടി സഹോദരങ്ങളും ഇന്ന് കൂർക്കം വലിച്ച് ഞങ്ങളുടെ പെറ്റമ്മയുടെ മടിയിൽ സുഖമായി ഉറങ്ങും.

പക്ഷെ എല്ലാ 51 വെട്ടുകളേയും, ചിഞ്ഞളിഞ്ഞ രാഷ്ട്രീയ കൊലപാതങ്ങളെയും, തീവ്ര ഹമാസിയൻ മനുഷ്യവിരുദ്ധമായ കൂട്ട കുരുതികളെയും ഒരു ഉളുപ്പുമില്ലാതെ ന്യായികരിക്കുന്ന സ്വരാജുകളല്ലാത്ത അയൽരാജുകളായ കള്ള നാണയങ്ങൾ യുദ്ധം വേണ്ട എന്ന മഹാൻമാരുടെ മുദ്രാവാക്യങ്ങൾ ചേരാത്ത സ്വന്തം നെറ്റിയിൽ തേച്ച് ഒട്ടിച്ച് ഇറങ്ങുന്ന കപട ബുദ്ധിജീവി കൂട്ടങ്ങൾ ഇന്ന് കിടക്കപായയിൽ ഉറക്കം കിട്ടാതെ ശയന പ്രദീക്ഷണം നടത്തും. ഹരീഷ് പറഞ്ഞു". പ്രധാനമന്ത്രിക്ക് ജയ് വിളിച്ചുകൊണ്ടാണ് ഹരീഷ് തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com