ലൈംഗികാതിക്രമ കേസ്‌; നടൻ ജയസൂര‍്യ ചൊവ്വാഴ്ച ഹാജരായേക്കും

കേസിൽ നടന് ഹൈക്കോടതി ഉപാധികളോടെ ജാമ‍്യം അനുവദിച്ചിരുന്നു
Sexual assault case; Actor Jayasurya may appear on Tuesday
ജയസൂര‍്യ
Updated on

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ നടൻ ജയസൂര‍്യ ചൊവ്വാഴ്ച പൊലീസിന് മുന്നിൽ ഹാജരായേക്കും. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് ആലുവ സ്വദേശിനിയായ നടിയുടെ പരാതി.

പരാതിയുടെ അടിസ്ഥാനത്തിൽ കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തിരുന്നു. കേസിൽ നടന് ഹൈക്കോടതി ഉപാധികളോടെ ജാമ‍്യം അനുവദിച്ചിരുന്നു. ചോദ‍്യം ചെയ്യാൻ ഹാജരായാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കാനാണ് കോടതി നിർദേശം.

സിനിമയുടെ ചിത്രീകരണത്തിനിടെ ശുചിമുറിയിൽ നിന്ന് വരുമ്പോൾ പുറകിൽ നിന്ന് കടന്നു പിടിച്ചു എന്നാണ് നടി പ്രത‍്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. ചൊവാഴ്ച തിരുവനന്തപുരം കന്‍റോൺമെന്‍റ് എസ്എച്ച്ഒക്ക് മുന്നിൽ ഹാജരാകണമെന്നാണ് നടന് നോട്ടീസ് നൽകിയിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com