Actor Joy Mathewfile
Kerala
നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്ക്
ചാവക്കാട് - പൊന്നാനി ദേശീയ പാതയിൽ രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം
തൃശൂർ: നടൻ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരിക്ക്. ചാവക്കാട് മന്ദലാകുന്നിൽ വച്ചാണ് അപകടമുണ്ടായത്. ജോയ് മാത്യു സഞ്ചരിച്ചിരുന്ന കാർ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
ചാവക്കാട് പൊന്നാനി ദേശീയ പാതയിൽ രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം. ജോയ് മാത്യു ഉൾപ്പെടെ രണ്ടു പേർക്ക് പരിക്കേറ്റു. ജോയ് മാത്യുവിനെ ചാനക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.