

തിരുവനന്തപുരം: നീറ്റ് ക്രമക്കേടിൽ കേന്ദ്ര വിദ‍്യാഭ‍്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന് ആവശ‍്യപ്പെട്ട് രാജ‍്യതലസ്ഥാനത്ത് കോക്റോച്ച് ജനതാ പാർട്ടിയും പ്രതിപക്ഷ പാർട്ടികളും നടത്തുന്ന പ്രതിഷേധത്തിൽ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ.
കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ ഡൽഹിയിലെ സംഘർഷം അവസാനിപ്പിക്കാൻ അറിയാമെന്നാണ് അദ്ദേഹം പറയുന്നത്. തന്‍റെ ഔദ‍്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ജന്തർ മന്തറിൽ സിജെപി സമരം കൂടുതൽ ശക്തമാകുന്ന സാഹചര‍്യത്തിലാണ് കൃഷ്ണകുമാർ പ്രതികരണം നടത്തിയിരിക്കുന്നത്.