പ്രതിക്കു പകരം മണികണ്ഠൻ ആചാരിയുടെ ചിത്രം; പത്ര സ്ഥാപനത്തിനെതിരേ നടൻ നിയമനടപടിക്ക് | Video

എളുപ്പത്തില്‍ ഒരു ചീത്തപ്പേര് ഉണ്ടാക്കിത്തന്നവർക്ക് ഒരിക്കല്‍ കൂടി ഒരു നല്ല നമസ്‌കാരവും നന്ദിയും- നടൻ മണികണ്ഠൻ ആചാരി
Manikandan Achari
മണികണ്ഠൻ ആചാരി
Updated on

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പത്ര റിപ്പോർട്ടിൽ തന്‍റെ ഫോട്ടോ മാറി നൽകിയതിനെതിരെ പരാതിയുമായി നടൻ മണികണ്ഠൻ ആചാരി. തന്‍റെ ഫോട്ടോ ദുരുപയോഗം ചെയ്തതിനെതിരേ പ്രമുഖ പത്ര സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മണികണ്ഠൻ വ്യക്തമാക്കി. കേസിൽ പ്രതിയായ കെ. മണികണ്ഠനു പകരമാണ് മണികണ്ഠന്‍ ആചാരിയുടെ ചിത്രം അച്ചടിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു കണക്കിൽപ്പെടാത്ത 1.90 ലക്ഷം രൂപ പിടിച്ചെടുത്തതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പിലെ എഎംവിഐ യും നടനുമായ കെ. മണികണ്ഠനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത വാർത്ത പുറത്തുവന്നത്. ഈ വാർത്തയിലാണ് മണികണ്ഠന്‍ ആചാരിയുടെ ചിത്രം അച്ചടിച്ചത്.

വേണ്ടത്ര ശ്രദ്ധയില്ലാതെ വാര്‍ത്ത നല്‍കിയത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ ശക്തമായ വിമര്‍ശനമുയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് മണികണ്ഠന്‍ ആചാരി പത്രത്തിനെതിരേ രംഗത്തെത്തിയത്. ഫോട്ടോ ദുരുപയോഗം ചെയ്തത് വളരെയധികം ബാധിച്ചു. അടുത്ത മാസം ചെയ്യേണ്ട തമിഴ് സിനിമയുടെ കണ്‍ട്രോളര്‍ എന്നെ വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞത്.

നിങ്ങള്‍ അറസ്റ്റിലായെന്ന് കേരളത്തിലെ ഒരു സുഹൃത്ത് പറഞ്ഞ് അറിഞ്ഞു എന്നാണ് അദ്ദേഹം പറഞ്ഞത്. അവര്‍ക്ക് വിളിക്കാന്‍ തോന്നിയത് കൊണ്ട് മനസിലായി അത് ഞാനല്ലെന്ന്- മണികണ്ഠന്‍ ആചാരി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ വ്യക്തമാക്കി.

Manikandan Achari
മണികണ്ഠൻ ആചാരി
Manikandan Achari
കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തു; നടൻ മണികണ്ഠന് സസ്പെൻഷൻ

''അയാള്‍ അറസ്റ്റിലായി, വേറൊരാളെ കാസ്റ്റ് ചെയ്യാം എന്ന് അവര്‍ ആലോചിച്ചിരുന്നെങ്കില്‍ എന്‍റെ അവസരവും നഷ്ടപ്പെട്ടേനെ. ഇനിയെത്ര അവസരം നഷ്ടപ്പെടുമെന്ന് അറിയില്ല. നിയമപരമായി മുന്നോട്ടുപോകും. ജീവിതത്തില്‍ ഇതുവരെ ഒരു ചീത്തപ്പേരും ഉണ്ടാക്കിയിട്ടില്ല'', അദ്ദേഹം കൂട്ടിച്ചേർത്തു.

ചീത്തപ്പേരുണ്ടാക്കാതിരിക്കാനുള്ള ജാഗ്രത ജീവിതത്തിലെ ഓരോ നിമിഷത്തിലും ഉണ്ട്. വളരെ എളുപ്പത്തില്‍ ഒരു ചീത്തപ്പേര് ഉണ്ടാക്കിത്തന്നവർക്ക് ഒരിക്കല്‍ കൂടി ഒരു നല്ല നമസ്‌കാരവും നന്ദിയും അറിയിക്കുന്നുവെന്ന് വിഡിയോ സന്ദേശത്തില്‍ മണികണ്ഠന്‍ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com