വഴുതക്കാട് വാഹനാപകടം; മണിയൻപിള്ള രാജു മദ‍്യപിച്ചിരുന്നില്ലെന്ന് ശാസ്ത്രീയ പരിശോധനാ ഫലം

മദ‍്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ഒഴിവാക്കുകയും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്തു
Actor Maniyanpilla Raju accident case updates

നടൻ മണിയൻപിള്ള രാജു

Updated on

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു ഉൾപ്പെട്ട വാഹനാപകട കേസിന്‍റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. അപകടം നടക്കുന്ന സമയം നടൻ മദ‍്യപിച്ചിരുന്നില്ലെന്നാണ് ശാസ്ത്രീയ പരിശോധനാ ഫലം. ഇതോടെ മദ‍്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ഒഴിവാക്കുകയും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്തു.

സത‍്യം തെളിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മണിയൻപിള്ള രാജു പ്രതികരിച്ചു. അപകടമുണ്ടായപ്പോൾ വാഹനം നിർത്താതെ പോയത് തെറ്റാണെന്നും അത് ഭയം കൊണ്ടാണെന്നും നടൻ മാധ‍്യമങ്ങളോട് പറഞ്ഞു. ട്രിവാൻഡ്രം ക്ലബിന് മുന്നിൽ ഫെബ്രുവരി 5ന് രാത്രി 10 മണിയോടെയാണ് വാഹനാപകടം ഉണ്ടായത്. നിവേദ് കൃഷ്ണ, സൂരജ് എന്നിവർക്കാണ് പരുക്കേറ്റിരുന്നത്. ഒരാളുടെ കാലൊടിയുകയും മറ്റൊരാളുടെ നട്ടെല്ലിന് പരുക്കേൽക്കുകയും ചെയ്തു.

logo
Metro Vaartha
www.metrovaartha.com