''ഞങ്ങളുടെ ബന്ധം സൗഹൃദത്തിനുമപ്പുറം, വേദനാജനകം'': സി.ജെ. റോയിയുടെ മരണത്തിൽ മോഹൻലാൽ

വെള്ളിയാഴ്ച ബെംഗളൂരു റിച്ചിമണ്ട് സർക്കിളിന് സമീപമുള്ള കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ ഓഫിസിനുള്ളിൽ വച്ചാണ് റോയ് സ്വയം വെടിവച്ച് മരിച്ചത്
actor mohanlal about cj roy

സി.ജെ. ജോയി | മോഹൻലാൽ

Updated on

കോൺഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ മരണത്തിൽ അനുശോചനം അറിയിച്ചും വേദന പങ്കിട്ടും നടൻ മോഹൻലാൽ. സുഹൃത്തിനുപ്പറത്തെ അടുപ്പമായ ബന്ധമായിരുന്നുവെന്നും വളരെ വേദനാജനകമായ കാര്യമാണ് നടന്നതെന്നും നടൻ ഫെയ്സ് ബുക്കിൽ കുറിച്ചു.

കുറിപ്പ് ഇങ്ങനെ...

എന്‍റെ പ്രിയ സുഹൃത്ത് സിജെ റോയിയുടെ വിയോഗം വളരെയധികം വേദനാജനകമാണ്. വലിയ ദുഃഖത്തിന്‍റെ ഈ വേളയിൽ എന്‍റെ ഹൃദയം അദ്ദേഹത്തിന്‍റെ കുടുംബത്തോടൊപ്പമുണ്ട്. സുഹൃത്തിനുപ്പറത്തെ അടുപ്പമായ ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ. അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും.

വെള്ളിയാഴ്ച ബെംഗളൂരു റിച്ചിമണ്ട് സർക്കിളിന് സമീപമുള്ള കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ ഓഫിസിനുള്ളിൾ വച്ചാണ് റോയ് സ്വയം വെടിവച്ച് മരിച്ചത്. ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ സമ്മർദമാണ് മരണ കാരണമെന്ന് കാണിച്ച് കോൺഫിഡന്‍റ് ഗ്രൂപ്പ് ഡയറക്ടർ ടി.ജെ. ജോസഫ് പൊലീസില്‍ പരാതി നൽകിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com