മോഹൻലാലിന്‍റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു

അന്ത്യം എളമക്കരയിലെ മോഹൻലാലിന്‍റെ വസതിയിൽ
actor mohanlal mother santhakumari passes away

മോഹൻലാലിന്‍റെ അമ്മ ശാന്തകുമാരി അമ്മ

Updated on

കൊച്ചി: നടൻ മോഹൻലാലിന്‍റെ മാതാവ് ശാന്തകുമാരി അമ്മ (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ മോഹൻലാലിന്‍റെ വസതിയിലായിരുന്നു താമസം. മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് വരെ കൊച്ചിയിലെ വീട്ടിൽ വയ്ക്കും. രാത്രിയോടെ തിരുവനന്തപുരത്തെക്ക് കൊണ്ടുപോകും. സംസ്കാരം ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കും. അമ്മയുമായി ആത്മബന്ധം പുലർത്തുന്ന ലാൽ അമ്മയുടെ പരിചരണത്തിനായി സമയം നീക്കിവെച്ചിരുന്നു.

മോഹൻലാലിന്‍റെ സിനിമ ജീവിതത്തിലും, വ്യക്തി ജീവിതത്തിലും സ്വാധീനിച്ച വ്യക്തിത്വമായിരുന്നു അമ്മ.

ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ച ഉടനെ ലാൽ ആദ്യം സന്ദർശിച്ചത് അമ്മയെയായിരുന്നു. പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. മൂത്തമകൻ പ്യാരിലാൽ 2000ൽ മരണപ്പെട്ടിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com