Kerala
സിനിമ നയ രൂപീകരണ സമിതിയിൽ നിന്നു മുകേഷ് പുറത്തേക്ക്; രാജി വയ്ക്കാൻ സിപിഎം നിർദേശം
കൊല്ലം ജില്ലാ കമ്മിറ്റിയിൽ മുകേഷിനെതിരേ രൂക്ഷമായ വിമർശനമാണ് ഉയർന്നത്
കൊച്ചി: സിനിമ നയ രൂപീകരണ സമിതിയിൽ നിന്നും നടൻ മുകേഷ് പുറത്തേക്ക്. സമിതിയിൽ നിന്ന് രാജിവെക്കാൻ സിപിഎം മുകേഷിന് നിർദേശം നൽകിയെന്നാണ് വിവരം. നടനെതിരെ ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് സിപിഎം തീരുമാനം.
കൊല്ലം ജില്ലാ കമ്മിറ്റിയിൽ മുകേഷിനെതിരേ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. പാർട്ടി സമ്മേളനങ്ങൾ തുടങ്ങാനിരിക്കെ എംഎൽഎയ്ക്കെതിരായ ആരോപണം ദോഷം ചെയ്യുമെന്ന് അംഗങ്ങൾ പറഞ്ഞു. മുകേഷിനെതിരേ അംഗങ്ങൾ രൂക്ഷമായി പ്രതികരിച്ചതായാണ് വിവരം.
കൊല്ലത്ത് പ്രതിപക്ഷസംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങൾ പാർട്ടിക്ക് ദോഷമാകുമെന്നും അഭിപ്രായമുണ്ടായി. ഇഥിന്‍റെ കൂടി പശ്ചാത്തലത്തിലാണ് സിനിമ നയ രൂപീകരണ സിനിമയിൽ നിന്നും നടൻ മുകേഷ് മാറിനിൽക്കട്ടെ എന്ന സർക്കാർ തീരുമാനം.