ദേവസ്വം മന്ത്രി ഇനി മിത്തിസം മന്ത്രി; പരിഹസിച്ച് സലിംകുമാർ

ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍റെ ചിത്രവും കുറിപ്പിനോടൊപ്പം പങ്കുവച്ചു
actor salim kumar
actor salim kumar
Updated on

കൊച്ചി: സ്പീക്കറുടെ മിത്ത് വിവാദത്തിൽ കടുത്ത പരിഹാസവുമായി നടൻ സലീം കുമാർ. മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണസിരാകേന്ദ്രങ്ങളിൽ നിന്നാണെന്ന് അദ്ദേഹം പറഞ്ഞു.

മിത്തും റിയാലിറ്റിയും തമ്മിൽ സംഘർഷം നിലനിൽക്കുമ്പോൾ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രിയെന്നും ഭണ്ഡാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണിയെന്നും വിളിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍റെ ചിത്രവും കുറിപ്പിനോടൊപ്പം പങ്കുവെച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com