നടനും പ്രേംനസീറിന്‍റെ മകനുമായ ഷാനവാസ് അന്തരിച്ചു; സംസ്കാരം ചൊവ്വാഴ്ച

വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങളെതുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം
actor shanawas son of legendary actor prem nazir passes away

ഷാനവാസ്

Updated on

തിരുവനന്തപുരം: പ്രേംനസീറിന്‍റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 71 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 50 ലധികം സിനിമകളിലും ചില ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങളെതുടർന്ന് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെയോടെയായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം പാളയം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com