നടൻ ഷിജുവും, പ്രീതി പ്രേമും വിവാഹമോചിതരായി
Kerala
നടൻ ഷിജുവും, പ്രീതി പ്രേമും വിവാഹമോചിതരായി; തെറ്റായ വാർത്ത പ്രചരിപ്പിക്കരുതെന്ന് കുറിപ്പ്
ഷിജു തന്നെയാണ് വിവാഹമോചിതരായെന്ന കുറിപ്പ് എഫ്ബി പേജിൽ പോസ്റ്റ് ചെയ്തത്
കൊച്ചി: സീരിയൽ-സിനിമ നടൻ ഷിജുവും ഭാര്യ പ്രീതി പ്രേമും വിവാഹമോചിതരായി. ഷിജു തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഒരുമിച്ച് എടുത്ത തീരുമാനമാണെന്നും, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ഷിജു പറഞ്ഞു.
ഞാനും, പ്രീതിയും ഔദ്യോഗികമായി വിവാഹമോചിതരായിയെന്ന് അറിയിക്കാനാണ് ഈ കുറിപ്പ്.
പരസ്പര ബഹുമാനത്തോടെ ഞങ്ങൾ ഒന്നിച്ചെടുത്ത തീരുമാനം, ഇനി നല്ല സുഹൃത്തുക്കളായി തുടരുമെന്നും ഷിജു പറഞ്ഞു. ഞങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും, ഊഹാപോഹങ്ങളിൽ നിന്ന് വിട്ട് നിൽക്കണമെന്നും സുഹൃത്തുക്കളോടും, അഭ്യുദയാംക്ഷികളോടും വിനീതമായി അഭ്യർഥിക്കുന്നു.
editorial

