ബലാത്സംഗ കേസ്; നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി

സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 18 വരെയാണ് അനുമതി
actor siddique travel permit rape case
നടൻ സിദ്ദിഖ്

file image

Updated on

തിരുവനന്തപുരം: നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി. തിരുവനന്തം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അനുമതി നൽകിയത്. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 18 വരെയാണ് അനുമതി. സിദ്ദിഖിനെതിരേ യുവ നടി നൽകിയ ബലാത്സംഗ കേസ് നിലവിൽക്കുന്നതിനാൽ സിദ്ദിഖിന് വിദേശയാത്രാ വിലക്കുണ്ടായിരുന്നു. കേസിൽ ജാമ്യത്തിലാണ് നിലവിൽ സിദ്ദിഖ്.

2016 ജനുവരി 28ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ മു​റി​യിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. യുവനടി ഹോട്ടലില്‍ എത്തിയ ദൃശ്യങ്ങളും സാക്ഷിമൊഴികളും ഉണ്ട്. പീഡിപ്പിക്കപ്പെട്ട ശേഷം യുവതി എറണാകുളത്ത് ചികിത്സ തേടിയതിനും തെളിവ് ലഭിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വരുന്നതിന് മുമ്പ് തന്നെ നടി പീഡന വിവരം പറഞ്ഞതിന് തെളിവുകള്‍ ഉണ്ടെന്നും അന്വേഷണ സംഘം പറയുന്നു.

പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് സിദ്ദിഖ് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചില സാഹചര്യത്തെളിവുകള്‍ കണ്ടെത്തിയിരുന്നു. കേസില്‍ കര്‍ശന ഉപാധികളോടെയായിരുന്നു സിദ്ധിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com