പ്രമുഖരിൽ നിന്നും ദുരനുഭവം വെളിപ്പെടുത്തി നടന്‍ തിലകന്‍റെ മകള്‍

താരസംഘടനയിലെ പുഴുക്കുത്തുകളെക്കുറിച്ച് പറഞ്ഞതിനാണ് തിലകനെ പുറത്താക്കിയത്
Actor Tilak's daughter reveal on hema commission report
പ്രമുഖരിൽ നിന്നും ദുരനുഭവം വെളിപ്പെടുത്തി നടന്‍ തിലകന്‍റെ മകള്‍
Updated on

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞ പവര്‍ ഗ്രൂപ്പിലെ ഒരു പ്രധാനിയില്‍ നിന്ന് തനിക്കും ദുരനുഭവം ഉണ്ടായെന്ന് നടന്‍ തിലകന്‍റെ മകള്‍ സോണിയയുടെ വെളിപ്പെടുത്തല്‍. അച്ഛനോട് ഇറങ്ങിപ്പോടോ എന്ന് ആക്രോശിച്ച, പുറത്താക്കാന്‍ നേതൃത്വം നല്‍കിയ ഒരു പ്രധാന വ്യക്തി, പിന്നീട് തന്നെ വിളിച്ചിരുന്നു. കുറ്റബോധം ഉണ്ടെന്നും നേരിട്ട് കാണാന്‍ പറ്റുമോയെന്നും ചോദിച്ചു. ഫോണില്‍ പറയാന്‍ പറ്റില്ലെന്ന് പറഞ്ഞു. പക്ഷെ, മറ്റാവശ്യങ്ങള്‍ക്കാണ് തന്നെ റൂമിലേക്ക് വിളിച്ചതെന്ന് പിന്നീട് അദ്ദേഹം അയച്ച മെസേജുകളിലൂടെ മനസിലായെന്നായിരുന്നു സോണിയ പറയുന്നു.

സിനിമയുമായി നേരിട്ട് ബന്ധമില്ലാത്ത തനിക്ക് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായെങ്കില്‍ പുതുമുഖ നടിമാര്‍ക്കും പ്രധാന നടിമാര്‍ക്കുമെല്ലാം എത്തരത്തിലായിരിക്കും ഉണ്ടാകുന്ന അനുഭവം. അക്കാര്യങ്ങള്‍ വ്യക്തമാക്കുന്നതാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടെന്ന് സോണിയ തിലകന്‍ പറഞ്ഞു. താരസംഘടനയിലെ പുഴുക്കുത്തുകളെക്കുറിച്ച് പറഞ്ഞതിനാണ് തിലകനെ പുറത്താക്കിയത്. സംഘടനയില്‍ മാഫിയയുണ്ട്, ഗുണ്ടായിസമുണ്ട്, ഇത് അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ള സംഘടനയല്ല എന്നൊക്കെ മാധ്യമങ്ങളോട് പറഞ്ഞതിന്‍റെ പേരിലായിരുന്നു അന്ന് നടപടിയെടുത്തത്. അതിലും വലിയ വിഷയങ്ങളുണ്ടായപ്പോഴും തെറ്റ് ചെയ്ത ആളുകളെ സംഘടനയില്‍ നിലനിര്‍ത്തുന്നത് നമ്മള്‍ കണ്ടു. ഇപ്പോള്‍ ഇത്ര വലിയ ചര്‍ച്ച നടന്നിട്ടും അമ്മയുടെ ജനറല്‍ സെക്രട്ടറി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. റിപ്പോര്‍ട്ടിലെ മറ്റ് പേജുകള്‍ കൂടി പുറത്തുവരണം. റിപ്പോര്‍ട്ടില്‍ പറഞ്ഞ വിഷയങ്ങളില്‍ നിയമനടപടി സ്വീകരിക്കണമെന്നും ഇരയാക്കപ്പെട്ടവര്‍ക്ക് നീതി ലഭിക്കണമെന്നും സോണിയ തിലകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Trending

No stories found.

Latest News

No stories found.