ഉണ്ണി മുകുന്ദന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീർപ്പാക്കി; അന്വേഷണം തുടരാം

നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് മുൻ മാനെജർ വിപിൻ കുമാർ
actor unni mukundan step back from amma treasurer post
Unni Mukundanfile
Updated on

കൊച്ചി: മുന്‍ മാനെജറെ മര്‍ദിച്ചെന്ന പരാതിയിൽ നടന്‍ ഉണ്ണി മുകുന്ദന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി തീർപ്പാക്കി. സ്റ്റേഷന്‍ ജാമ്യത്തിൽ വിടാവുന്ന കുറ്റങ്ങളാണ് എഫ്ഐആറിൽ ചുമത്തിയിട്ടുള്ളതെന്നു ചൂണ്ടിക്കാട്ടിയ കോടതി, പൊലീസിന് അന്വേഷണവുമായി മുന്നോട്ടു പോകാമെന്നും വ്യക്തമാക്കി.

തന്നെ മർദിച്ചുവെന്നു കാട്ടി മുൻ മാനെജർ വിപിൻ കുമാർ ഇൻഫോപാർക്ക് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് ഉണ്ണി മുകുന്ദനെതിരേ കേസെടുത്തത്. ആരോപണം ഉണ്ണി മുകുന്ദൻ നിഷേധിച്ചിരുന്നു. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദന്‍ ഡിജിപിക്കും എഡിജിപിക്കും പരാതി നല്‍കിയിട്ടുമുണ്ട്.

അതേസമയം, ടോവിനോ തോമസിന്‍റെ ‘നരിവേട്ട’ എന്ന ചിത്രത്തിന് പോസറ്റീവ് റിവ്യൂ ഇട്ടതിന്‍റെ പേരിലാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചതെന്നാണ് വിപിന്‍റെ ആരോപണം. തിങ്കളാഴ്ച സിനിമാ സംഘടനകൾ വിളിച്ചിരിക്കുന്ന യോഗത്തിൽ കാര്യങ്ങൾ വ്യക്തമാക്കുമെന്ന് അദ്ദേഹം പറയുന്നു. പൊലീസ് അന്വേഷണത്തിൽ തൃപ്തനാണെന്നും നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും വിപിൻ കുമാർ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com