കേരള രാഷ്ട്രീയത്തിലും ചുവടുറപ്പിക്കാൻ നീക്കവുമായി വിജയ്; നിർണായ യോഗം ഇന്ന്

പനയൂരിലെ തന്‍റെ പ്രത്യേക ക്യാംപ് ഓഫിസിൽ വെച്ചാണ് യോഗം നടക്കുക
കേരള രാഷ്ട്രീയത്തിലും ചുവടുറപ്പിക്കാൻ നീക്കവുമായി വിജയ്; നിർണായ യോഗം ഇന്ന്
Updated on

ചെന്നൈ: കേരളത്തിലും രാഷ്ട്രീയക്കളത്തിലിറങ്ങാനുള്ള നീക്കവുമായി തമിഴക വെട്രി കഴകം പ്രസിഡന്‍റും നടനുമായ വിജയ്. കേരളത്തിലെ വിജ‍യ് മക്കൾ ഇയക്കം ജില്ലാ പ്രസിഡന്‍റുമാരായി ഇന്ന് ഉച്ചയ്ക്കു ശേഷം ചർച്ച നടത്തും.

പനയൂരിലെ തന്‍റെ പ്രത്യേക ക്യാംപ് ഓഫിസിൽ വെച്ചാണ് യോഗം നടക്കുക. കേരളത്തോട് അടുത്തുനിൽക്കുന്ന തമിഴ്നാട്ടിലെ ജില്ലകളിൽ നിന്നുള്ള ഭാരവാഹികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തമിഴ്നാട്ടിലേതു പോലെ സമൂഹത്തിൽ വിവിധ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ സജീവമാക്കാനും രാഷ്ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടാനുള്ള നിർദേശം നൽകുമെന്നാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com