തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: വിജയ് രണ്ടിടങ്ങളിൽ ജനവിധി തേടും

ചെന്നൈയിൽ വച്ചു നടന്ന ടിവികെയുടെ റാലിക്കിടെയാണ് പ്രഖ‍്യാപനം
actor vijay to contest from perambur and trichy east in assembly election

വിജയ്

Updated on

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ‌ തമിഴക വെട്രി കഴകം അധ‍്യക്ഷനും നടനുമായ വിജയ് രണ്ട് സീറ്റുകളിൽ നിന്നും മത്സരിക്കും. പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലുമാണ് വിജയ് മത്സരിക്കുന്നത്. ചെന്നൈയിൽ വച്ചു നടന്ന ടിവികെയുടെ റാലിക്കിടെയാണ് പ്രഖ‍്യാപനം. നിലവിൽ ഡിഎംകെയുടെ ആർ.ഡി. ശേഖറാണ് പെരമ്പൂരിലെ എംഎൽ‌എ.

ആദ‍്യമായാണ് ടിവികെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇത്തവണ തങ്ങളുടെ പാർട്ടിക്ക് ഒരവസരം നൽകണമെന്ന് വിജയ് ജനങ്ങളോട് ആവശ‍്യപ്പെട്ടു. 234 സീറ്റുകളാണ് തമിഴ്നാട് നിയമസഭയിലുള്ളത്. ഏപ്രിൽ 23നാണ് വോട്ടെടുപ്പ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com