വിനായകൻ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ
വിനായകൻ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ

നടന്‍ വിനായകന്‍ അറസ്റ്റില്‍

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിയാണ് നടൻ ബഹളമുണ്ടാക്കിയത്.
Published on

കൊച്ചി: മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിന് നടന്‍ വിനായകന്‍ അറസ്റ്റില്‍. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിയാണ് നടൻ ബഹളമുണ്ടാക്കിയത്. പൊലീസ് സ്റ്റേഷന്‍റെ പ്രവർത്തനം തടസപ്പെടുത്തിയെന്നാണ് കേസെടുത്തിരിക്കുന്നത്.

ഇന്ന് വൈകിട്ട് ഫ്ലാറ്റിൽ വെച്ച് ബഹളമുണ്ടാക്കിയതിനുശേഷം വിനായകൻ പൊലീസിനെ വിളിച്ചു വരുത്തിയിരുന്നു. ഈ സംഭവത്തിനുശേഷമാണ് മദ്യപിച്ച് വിനായകൻ പൊലീസ് സ്റ്റേഷനിൽ എത്തി ബഹളം ഉണ്ടാക്കിയത്. ഫ്ലാറ്റിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും വിനായകൻ അസഭ്യം പറഞ്ഞതായി പൊലീസുകാർ പറയുന്നു.

വിനായകനെതിരെ കേസെടുത്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നിലവിൽ വൈദ്യപരിശോധനയ്ക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ചിരിക്കുകയാണ്.

നേരത്തെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടർന്ന് വിനായകനെതിരെ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തിരുന്നു.

logo
Metro Vaartha
www.metrovaartha.com