സിനിമ-സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ഒരുങ്ങവെയായിരുന്നു മരണം
actor vishnu prasad passes away

വിഷ്ണു പ്രസാദ്

Updated on

കൊച്ചി: ചലച്ചിത്ര-സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ചികിത്സയിലിരിക്കെയാണ് മരിച്ചത്. ‌

കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ഒരുങ്ങവെയായിരുന്നു മരണം. നടൻ കിഷോർ സത്യയാണ് മരണ വിവരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.

കാശി, കൈ എത്തും ദൂരത്ത്, റൺവേ, മമ്പഴക്കാലം, ലോകനാഥൻ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിൽ അഭിനിയിച്ചിട്ടുണ്ട്. സീരിയൽ രംഗത്തും സജീവമായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com