നടനും സംവിധായകനുമായ വി.പി. രാമചന്ദ്രന്‍ അന്തരിച്ചു

സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവാണ്.
Actor V.P. Ramachandran passed away
നടനും സംവിധായകനുമായ വി.പി. രാമചന്ദ്രന്‍ അന്തരിച്ചു
Updated on

കണ്ണൂർ: കണ്ണൂർ: സിനിമ- സീരിയല്‍- നാടക നടന്‍ വി പി രാമചന്ദ്രന്‍ അന്തരിച്ചു. 81 വയസായിരുന്നു. സംസ്കാരം നാളെ രാവിലെ 9 സ്‌മൃതിയിൽ.

സംവിധായകനുമായിരുന്നു. സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവാണ്. പയ്യന്നൂർ സ്വദേശിയാണ്. റിട്ടയേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനും അമേരിക്കൻ കോൺസുലേറ്റ് ജീവനക്കാരനുമായിരുന്നു. 1987 മുതല്‍ 2016 വരെ സിനിമയില്‍ സജീവമായിരുന്നു.

കിളിപ്പാട്ട്, അപ്പു, അയ്യര്‍ ദ് ഗ്രേറ്റ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. നിരവധി സിനിമകളില്‍ ശബ്ദം നല്‍കി. ഒട്ടേറെ നാടകങ്ങളിലും ദൂരദർശന്‍റെ ആരംഭ കാലം മുതൽ നിരവധി പരമ്പരകളിലും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

ആദ്യകാലങ്ങളിൽ ദൂരദർശനിൽ വന്ന 'നൊമ്പരം' സീരിയൽ സംവിധാനം ചെയ്തത് വി പി രാമചന്ദ്രനാണ്. ലോക പ്രശസ്ത നർത്തകൻ പത്മഭൂഷൻ വി പി ധനഞ്ജയൻ സഹോദരനാണ്.ഭാര്യ: വത്സ (ഓമന). മക്കൾ: ദീപ, ദിവ്യ രാമചന്ദ്രൻ

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com