ബാലചന്ദ്രമേനോനെതിരേ പീഡന പരാതി നൽകി നടി

'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവം
actress accuses director balachandra menon sexual harassment
ബാലചന്ദ്രമേനോൻ
Updated on

തിരുവനന്തപുരം: നടനും സംവിധായകൻ ബാലചന്ദ്രമേനോനെതിരേ പീഡന പരാതി നൽകി ആലുവ സ്വദേശിയായ നടി. പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിലാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. ഭയന്നിട്ടാണ് ഇത്ര നാളും പരാതി നൽകാതിരുന്നതെന്നും നടി പറയുന്നു. 2007 ജനുവരിയിൽ ഹോട്ടൽ മുറിയിൽ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി.

'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. ഏഴു പേര്‍ക്കെതിരെ മുന്‍പ് പരാതി നല്‍കിയ നടിയാണ് ബാലചന്ദ്രമേനോനെതിരെയും രംഗത്തെത്തിയിരിക്കുന്നത്.

ദുബായിലായിരുന്ന തന്നെ സിനിമ ഷൂട്ടിങ്ങിനായി വിളിച്ചു വരുത്തുകയായിരുന്നു. അമ്മയ്‌ക്കൊപ്പമാണ് ലൊക്കേഷനിലെത്തിയത്. തിരുവനന്തപുരത്ത് എത്തി സെക്രട്ടേറിയറ്റിനു സമീപത്തുള്ള ഹോട്ടലിലാണ് താമസിച്ചിരുന്നത്. അന്ന് ബാലചന്ദ്ര മേനോന്‍റെ പിറന്നാൾ പാർട്ടിയായിരുന്നു. ഇതിന് ശേഷം കഥ പറയാനായി അദ്ദേഹത്തിന്‍റെ മുറിയിലേക്ക് വിളിപ്പിച്ചു. താൻ ചെല്ലുമ്പോൾ ഒരു സ്ത്രീയെ വിവസ്ത്രയാക്കാൻ ശ്രമിക്കുകയായിരുന്നു. അപ്പോൾ തന്നെ അവിടെ നിന്നും താൻ തന്‍റെ മുറിയിലേക്ക് പോയി.

തുടർന്ന് പിറ്റേ ദിവസം വീണ്ടും അദ്ദേഹത്തിന്‍റെ മുറിയിലേക്ക് വിളിപ്പിച്ചു. അവിടെ എത്തിയപ്പോൾ സ്ത്രീകളും പുരുഷന്മാരും ആ മുറിയിലുണ്ടായിരുന്നു. അവിടെ വെച്ച് അദ്ദേഹം ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. ഒരു വിധത്തിലാണ് സിനിമ ചെയ്ത് തീർത്ത് മടങ്ങിയതെന്നും നടി പരാതിയിൽ പറയുന്നു. ഇതേ സിനിമ ലോക്കേഷനിൽ ജയസൂര്യ മോശമായി പെരുമാറിയതായി നടി പരാതി നൽകിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com