നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ചോർച്ചയിലെ അതിജീവിതയുടെ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി

മുൻപ് രണ്ട് ജഡ്ജിമാർ അതിജീവിതയും ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു
actress-assault-case-high-court-admits-survivor-plea-on-memory-card-leak

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ചോർച്ചയിലെ അതിജീവിതയുടെ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി

kerala High Court

Updated on

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്നതുമായി ബന്ധപ്പെട്ട് പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർ‌ജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി.

മെമ്മറി കാർഡ്, പെൻ‌ഡ്രൈവ് എന്നിവ രജിസ്റ്റാർക്ക് കൈമാറാൻ നിർദേശിച്ചു. സീൽഡ് കവറിൽ ഹൈക്കോടതിയിൽ ഹാജരാക്കാനാണ് നിർദേശം. ഹർജിയിൽ ഒരു മാസത്തിനകം മറുപടി നൽകാൻ പ്രോസിക്യൂഷനും കോടതി നിർദേശം നൽകിയിട്ടുണ്ട്.

മുൻപ് രണ്ട് ജഡ്ജിമാർ അതിജീവിതയും ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു. നടിയെ ആക്രമിച്ച കേസിന്‍റെ അന്വേഷണത്തിനിടെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ടായിരുന്നു അതിജീവിതയുടെ ഹർജി. മെമ്മറി കാർഡ് നിയമവിരുദ്ധമായി ചിലർ പരിശോധിച്ചിട്ടുണ്ടെന്ന് നേരത്തേ സിം​ഗിൾ ബെഞ്ച് കണ്ടെത്തിയിരുന്നു. ഇതിൽ എസ്ഐടി അന്വേഷണം വേണമെന്നാണ് അതിജീവിത ആവശ്യപ്പെട്ടത്. ഈ ഹർജി വിശദമായി കേൾക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

logo
Metro Vaartha
www.metrovaartha.com