
നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികൾ നീളുന്നതിൽ ഹൈക്കോടതി റിപ്പോർട്ട് തേടി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ നീളുന്നതിൽ റിപ്പോർട്ട് തേടി ഹൈക്കോടതി. ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാറാണ് റിപ്പോർട്ട് തേടിയത്.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി റിപ്പോർട്ട് നൽകാനാണ് നിർദേശം. നടിയെ ആക്രമിച്ച കേസിൽ വിചാരണ നീളുന്നെന്ന് കാട്ടി ഹൈക്കോടതിയിലൊരു പരാതി എത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി റിപ്പോർട്ട് തേടിയത്.